Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr K.j.reena

ഡോ. ​കെ.​ജെ.​റീ​ന​യ്ക്ക് തി​രി​ച്ച​ടി; ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും ഡോ. ​കെ.​ജെ.​റീ​ന​യെ മാ​റ്റി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വെ​ച്ചു. സ്ഥ​ലം​മാ​റ്റം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സ്റ്റേ ​ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ണാ​യ​ക ന​ട​പ​ടി. ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച​ത്.

സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​വി​ഷ​യം ട്രൈ​ബ്യൂ​ണ​ൽ ത​ന്നെ വി​ശ​ദ​മാ​യി പ​രി​ഗ​ണി​ച്ച് തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ ഡോ.​വി.​മീ​നാ​ക്ഷി 13ന് ​ത​ന്നെ ചു​മ​ത​ല​യേ​റ്റി​രു​ന്നു.

പു​തി​യ ആ​ൾ ചു​മ​ത​ല​യേ​റ്റ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സ്റ്റേ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. റീ​ന​യ്ക്ക് പ​ക​രം നി​യ​മി​ക്ക​പ്പെ​ട്ട​യാ​ൾ ക​ഴി​ഞ്ഞ 13ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ അ​ധി​ക​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​താ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു കോ​ട​തി പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 18ന് ​ട്രൈ​ബ്യൂ​ണ​ൽ ഇ​ട​ക്കാ​ല സ്‌​റ്റേ അ​നു​വ​ദി​ച്ച​ത് ഗു​രു​ത​ര​മാ​യ പി​ഴ​വാ​ണെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

Latest News

Corehub Up